പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, ഡൽഹിയിലെ രോഹിണി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയോ, ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഹർജി സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്
