രജനികാന്ത് നായകനായി എത്തുന്ന ‘ജയിലറി’ന്റെ റിലീസ് അനൗണ്‍സ്മെന്റ് വീഡിയോയില്‍ വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് സിനിമ ലോകമെമ്പാടുമായി തീയറ്ററുകളില്‍ റിലീസ് ചെയ്യും. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ‘ജയിലര്‍’ സംവിധാനം ചെയ്യുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് നിര്‍മ്മാണം.
‘ജയിലര്‍’ റിലീസ് വീഡിയോയില്‍ വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍
