കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം.സന്യസ്തർ നല്കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.സ്വയം വിലയിരുത്തി നാടകവുമായി ബന്ധപ്പെട്ടവർതന്നെ നാടകം പിൻവലിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല
