അഴിമതിയാരോപണങ്ങൾ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളിൽ മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സതീശൻ പറഞ്ഞു.മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ല. തുടർ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം
