Posted inവിനോദം

സാമന്തയും വിജയും ഒന്നിക്കുന്ന ‘ഖുഷി’യിലെ ആദ്യ ഗാനം

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം ‘നാ റോജ നുവ്വേ’യുടെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട എലവേറ്റ് അടുത്ത മാസം നിരത്തിലെത്തും

ഹോണ്ട ഇന്ത്യയുടെ പുതിയ എസ്.യു.വി എലവേറ്റ് അടുത്ത മാസം നിരത്തിലിറങ്ങും. ജൂണ്‍ ആറിന് വാഹനത്തിന്റെ ആഗോള അവതരണം ഡല്‍ഹിയില്‍ അരങ്ങേറും. സെപ്റ്റംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും. ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വില്പനക്ക് എത്തിക്കാനാണ് ഹോണ്ടയുടെ പ്ലാന്‍. ആഗോള എസ്.യു.വി ലൈനപ്പില്‍ ഡബ്‌ളിയുആര്‍-വി, എച്ച്ആര്‍-വി എന്നിവയ്ക്ക് ഇടയിലാണ് എലവേറ്റിന്റെ സ്ഥാനം. അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആകും എലവേറ്റിന്റേത്. എന്‍ജിന്‍ 121 ബിഎച്പി കരുത്തും 145 […]

Posted inപുസ്തകങ്ങൾ

ഉള്‍ക്കണ്ണിലേക്കൊരു കണ്ണ്

ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അവയാകട്ടെ, നിങ്ങളുടെ ധ്യാനക്രമത്തിന്റെ ആഴം കൂട്ടാനും അതുവഴി ജീവിതത്തെ മൂല്യവത്താക്കുവാനും നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്ത് ധ്യാനം ഒരു ആര്‍ഭാടമല്ല, ആവശ്യമാണ്. എത്ര നേരത്തെ ഇക്കാര്യം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. ‘ഉള്‍ക്കണ്ണിലേക്കൊരു കണ്ണ്’. […]

Posted inആരോഗ്യം

ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ, കൊളസ്ട്രോള്‍ അകറ്റൂ!

ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിള്‍. കൊളസ്ട്രോളിനെതിരായുള്ള ഫീനോള്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നീ ക്യാന്‍സറുകളെയാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താനൂർ ബോട്ട് ദുരന്തം: ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോ​ഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അഴിമതിക്കേസിലാണ് അറസ്റ്റ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത്  തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം.കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോൺഗ്രസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരന്തമുണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ദുരന്തമുണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കുമായി നിർമിച്ച വള്ളക്കടവ് താത്കാലിക പാലത്തിലൂടെ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളിലും യെലോ അലേര്‍ട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി മന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് വൈദ്യുതി ബോർഡ്

സ്‌മാർട്ട് മീറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് വൈദ്യുതി ബോർഡ്. സ്മാർട്ട് മീറ്റർ പദ്ധതി ടെണ്ടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവാണ് അട്ടിമറിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ ടെണ്ടറിംഗ് നിർത്തണമെന്നായിരുന്നു ഉത്തരവ്.