ദുരന്തമുണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കുമായി നിർമിച്ച വള്ളക്കടവ് താത്കാലിക പാലത്തിലൂടെ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.
ദുരന്തമുണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
