ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു. ദേശീയാധ്യക്ഷൻ ജെ പി നദ്ദ ബി ജെ പിയുടെ അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തു. ബെംഗളുരു നഗരത്തിൽ നടന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയാകട്ടെ നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകൾ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണയോഗങ്ങളാണ് കോൺഗ്രസും ബി ജെ പിയും ബെംഗളുരു നഗരം കേന്ദ്രീകരിച്ച് നടത്തിയത്.
ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു
