ദാദാ ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ഓണറബിള്‍ ജൂറി മെന്‍ഷന്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മുരുകന് മേലേരി സംവിധാനം ചെയ്യുന്ന പരിസ്ഥിതി ചിത്രമാണ് ‘അക്കുവിന്റെ പടച്ചോന്’. ‘അക്കുവിന്റെ പടച്ചോന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കര്ഷകന് പത്മശ്രീ ചെറുവയല്‍ രാമന്, സംഗീത സംവിധായകന് ഔസേപ്പച്ചന്, നടന് ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘അക്കു’വിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ‘അക്കുവിന്റെ പടച്ചോനി’ല്‍ വേഷമിടുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാര്‍ദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ‘അക്കുവിന്റെ പടച്ചോന്റെ’ പ്രമേയം. പശ്ചാത്തലസംഗീതം സംഗീതസംവിധായകന് ഔസേപ്പച്ചന് ആണ്. ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികള്‍ക്ക് നടേഷ് ശങ്കര്‍,സുരേഷ് പേട്ട, ജോയ് മാധവന് എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
‘അക്കുവിന്റെ പടച്ചോന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
