കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് കെട്ടട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിച്ചേക്കും.പൊതുജനങ്ങളിൽ തുടങ്ങി പാര്‍ട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് നിരക്ക് വര്‍ദ്ധനയിൽ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പിൽ നിന്ന് അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിച്ചേക്കും
