ആറ് ഭാര്യമാര്‍ക്കുമൊപ്പം ഒന്നിച്ചു കിടക്കാന്‍ കൂറ്റന്‍ കട്ടിലും കിടക്കയും പണിത ഭര്‍ത്താവിനെ പരിചയപ്പെടാം. ബ്രസീലിയന്‍ പൗരനും മോഡലുമായ ആര്‍തര്‍ ഒ ഉര്‍സോയാണ് 20 അടി നീളവും ആറടി വീതിയുമുള്ള കട്ടിലും കിടക്കയും നിര്‍മിച്ചത്. 80,000 പൗണ്ട് ഇതിനായി ചെലവായി. അതായത് 81 ലക്ഷം രൂപ. 12 തൊഴിലാളികള്‍ 15 മാസമെടുത്താണ് കൂറ്റന്‍ കട്ടിലും കിടക്കയും നിര്‍മിച്ചത്. കട്ടിലുകളും സോഫയും കൂട്ടിച്ചേര്‍ത്തിട്ടാണ് ഇതുവരെ രാത്രി തങ്ങള്‍ കിടന്നുറങ്ങിയിരുന്നതെന്നാണ് ആര്‍തര്‍ പറയുന്നത്. ചില ഭാര്യമാര്‍ക്കു തറയിലും കിടക്കേണ്ടിവന്നു. ഊഴമനുസരിച്ചാണു ഓരോരുത്തര്‍ക്കും തറയിലും സോഫയിലും കിടക്കേണ്ടിവരാറുള്ളത്. ഇപ്പോള്‍ ആറു ഭാര്യമാര്‍ക്കും തനിക്കും വിശാലമായി കിടക്കയില്‍ കിടന്നുറങ്ങാനാകുമെന്ന് ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏഴു പേര്‍ക്കു കിടന്നുറങ്ങാനുള്ള ബെഡ് പണിതൊരുക്കിയപ്പോള് അതു ലോകത്തെ ഏറ്റവും വലിയ ബെഡായി പരിണമിച്ചിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ലഭിക്കുമോയെന്നും ആര്‍തര്‍ ചോദിക്കുന്നുണ്ട്. ആര്‍തര്‍ പത്തു വര്‍ഷംകൊണ്ടാണ് ഇത്രയും ഭാര്യമാരെ സമ്പാദിച്ചത്. 2012 ലായിരുന്നു ആദ്യവിവാഹം. ആദ്യ ഭാര്യ ലുവാനയുടെ സമ്മതത്തോടെയാണ് രണ്ടാമതൊരാളെ കൂടെകൂട്ടിയത്. ബഹുഭാര്യത്വം നിയമവിരുദ്ധമാണ്. അഞ്ചു വിവാഹങ്ങള്‍ക്കും നിയമസാധുതയില്ല. ഇനിയൊരു രഹസ്യം പറയാം. ആര്‍തര്‍ പത്തു വര്‍ഷത്തിനിടെ ഒമ്പതു പേരെയാണു പലപ്പോഴായി ഒപ്പം കൂട്ടിയത്. ഇവരില്‍ മൂന്നു പേരെ ഇടയ്ക്കുവച്ച് ഉപേക്ഷിക്കുകയായിരുന്നു. 21 മുതല്‍ 51 വരെ പ്രായമുള്ളവരാണ് ഭാര്യമാര്‍. ഇത്രയും ഭാര്യമാരെ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ആര്‍തറിനോടു ആര്‍ക്കും തോന്നും ബഹുമാനം അല്ലെങ്കില്‍ ഒരു കുശുമ്പ്.
ആറു ഭാര്യമാര്‍ക്കൊപ്പം കിടക്കാന്‍ 20 അടി നീളമുള്ള കിടക്ക
