കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമത്തിൽ പരുക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശിയായ വന്ദനാ ദാസാണ് മരിച്ചത്.പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.പോലീസുദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.
വനിതാ ഡോക്ട്ടർക്ക് ദാരുണാന്ത്യം
