ഡോക്ടർ വന്ദനയുടെ സംസ്ക്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്. വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ രാവിലെ മുതൽ നിരവധിയാളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവും സ്പീക്കറും വന്ദനയുടെ വീട് സന്ദർശിക്കാനെത്തും.
അതേസമയം ഡോക്ടർ വന്ദനയുടെ എഫ് ഐ ആറിൽ പിഴവുകൾ കണ്ടെത്തി. പുലർച്ചെ നടന്ന സംഭവം പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് 8.15നാണെന്ന് എഫ് ഐ ആറിൽ. ഇതിൽ കൊലപാതക ശ്രമം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവാദമായത്തോടെ എഫ് ഐ ആർ തിരുത്താൻ ശ്രമമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഹൈക്കോടതിയിൽ പത്തുമണിയോടെ പ്രത്യേക സിറ്റിങ്ങ് നടത്തും.
