സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തുമെന്ന് ഐഎം എ അറിയിച്ചു. രാവിലെ 10.30 ന് മുഖ്യമന്ത്രി ഡോക്ട്ടർമാരുമായി ചർച്ച നടത്തും.
ഇതോടൊപ്പം ആശുപത്രികളെ സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണം,ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഇറക്കണം,ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഈ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഐ എം എ അറിയിച്ചു.
