jpg 20230510 123613 0000

പ്രതി സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചതെന്ന് ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച ശേഷം വിഡി സതീശൻ.ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്. പോലീസിന്റ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. ഇതു കൂടാതെ മന്ത്രിയുടെ പരാമർശം വേദനയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *