പാക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി
