എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടർന്നിരുന്നുവെന്ന് എൻഐഎ. ഡൽഹിയിൽ 10 ഇടത്ത് റെയ്ഡ് നടന്നു. മൊബൈൽ ഫോൺ , ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിലെടുത്തുവെന്ന് എൻഐഎ വ്യക്തമാക്കി. ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരുടെ സ്വത്തുവകകളും എൻഐഎ പരിശോധിച്ചു.ഷഹീൻ ബാഗിൽ ഇന്ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടർന്നിരുന്നുവെന്ന് എൻഐഎ
