Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് ബസവരാജ ബൊമ്മെ

തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും, പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചായിരുന്നു ബസവരാജ ബൊമ്മെയുടെ പ്രതികരണം

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകള്‍ ഫലിച്ചില്ല. ബിജെപി തകര്‍ന്നടിഞ്ഞു. 128 സീറ്റുകളിലാണു കോണ്‍ഗ്രസിന്റെ ലീഡ്. ആയിരത്തില്‍ താഴെ വോട്ടുകളുടെ മാര്‍ജിനുള്ള മുപ്പതോളം മണ്ഡലങ്ങളുടെ വിധിയാണു നിര്‍ണായകമാകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റു മതി. സ്‌കൂള്‍ കെട്ടിടം പൊളിക്കാതെ റോഡിനു വീതി കൂട്ടിക്കൂടേയെന്ന് ദേശീയപാത അതോറിറ്റിയോടു സുപ്രീം കോടതി. തൃശൂര്‍ ജില്ലയിടെ എടമുട്ടം യുപി സ്‌കൂള്‍ പൊളിക്കുന്നതു കോടതി തടഞ്ഞു. സ്‌കൂളിനെ ഒഴളിവാക്കി പുതിയ അലൈന്‍മെന്റ് തയാറാക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണ്ണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ്‌ തന്നെയെന്ന് കെ മുരളീധരൻ

കർണാടകയിൽ ബിജെപി തകർന്നടിഞ്ഞുവെന്നും. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ്‌ തയ്യാറാണെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരൻ വ്യക്തമാക്കി.കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയമെന്ന് മുസ്ലിംലീഗ്

രാജ്യത്തെങ്ങുമുള്ള കോൺഗ്രസ്‌ പ്രവർത്തനത്തിൽ കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകുമെന്നും വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാം എന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണിതെന്നും.2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്‌ വിജയം രാജ്യത്തിനു നൽകുന്നത് നല്ല സന്ദേശമെന്ന് സാദിഖലി തങ്ങളും പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്ന് കോൺഗ്രസ്

മൂന്ന് നാല് റൗണ്ടുകൾ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂവെന്നും, ഒരു മണിക്കൂർ കൂടി കാത്തിരിക്കൂവെന്നും കോൺഗ്രസ് നേതാക്കൾ. കർണാടകയിൽ ലീഡ് നില മാറി മറിഞ്ഞതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ്. സംഖ്യ നോക്കി ഒരു മണിക്കൂറിനുള്ളിൽ ജെഡിഎസിനെ ഒപ്പം നിർത്തുന്ന കാര്യത്തിൽ നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്.അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും കോൺഗ്രസ് നേടിയത് കൂട്ടായ്മയുടെ വിജയമാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു,പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നുവെന്നും പവൻ ഖേര

ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും കൂട്ടായ്മയുടെ വിജയമാണെന്നും, കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തി കോൺഗ്രസ് നേതാക്കൾ

ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്‍റുമാരുമായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിർദേശം നൽകി.കർണാടകയിൽ ഞങ്ങൾ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും

ബ്രഹ്മപുരത്തു ബയോ മൈനിങ്ങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. ബയോ മൈനിങ്ങ് നടത്താൻ റീടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടരമാസത്തിനകം പുതിയ കരാർ നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയുടെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

കോൺഗ്രസ് ബിജെപി ദൾ പോരാട്ടത്തിൽ തൂക്കുസഭയ്ക്കും സാധ്യത ഉണ്ടെന്ന പ്രവചനങ്ങൾ നിലനിൽക്കെ കർണാടകയുടെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ ഫലം വന്നപ്പോൾ വ്യക്തമായ ലീഡ് നിലയിലേക്ക് കോൺഗ്രസ് മുന്നേറുകയാണ് എന്നാണ് റിപ്പോർട്ട്. കർണാടകയിലെ അഞ്ചു മേഖലകളിലും കോൺസിന് ലീഡ്. ആറിൽ അഞ്ചു കേന്ദ്രങ്ങളിലും ആധിപത്യം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 13

◾ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്നതടക്കമുള്ള മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടേയും ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും. പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടേയും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. ഡോ വന്ദന ദാസിന്റെ കൊലപാതകത്തിനു പിറകേ, ഹൗസ് സര്‍ജന്മാരും പിജി വിദ്യാര്‍ത്ഥികളം നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ഇന്നലെ രാത്രി മുതല്‍ അവര്‍ ജോലിക്കു കയറി. ◾തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം […]