മൂന്ന് നാല് റൗണ്ടുകൾ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂവെന്നും, ഒരു മണിക്കൂർ കൂടി കാത്തിരിക്കൂവെന്നും കോൺഗ്രസ് നേതാക്കൾ. കർണാടകയിൽ ലീഡ് നില മാറി മറിഞ്ഞതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ്. സംഖ്യ നോക്കി ഒരു മണിക്കൂറിനുള്ളിൽ ജെഡിഎസിനെ ഒപ്പം നിർത്തുന്ന കാര്യത്തിൽ നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്.അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും കോൺഗ്രസ് നേടിയത് കൂട്ടായ്മയുടെ വിജയമാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്ന് കോൺഗ്രസ്
