Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പദത്തിന് അന്തിമ തീരുമാനമാവാതെ കർണാടക

കർണാടകയിൽ മുഖ്യമന്ത്രി ആരാകും എന്നതിൽ അന്തിമ തീരുമാനമായില്ല എന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയും രാഹുലും ഭൂരിപക്ഷം നിയുക്ത എം എൽ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയുമാണ്. കോൺഗ്രസ് എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും.കൂടുതൽ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുമെന്നും സൂചനയുണ്ട്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് ലോക മാതൃദിനം

ജീവിതത്തിൽ പകർന്നു കിട്ടുന്ന പകരം വയ്ക്കാനാവാത്ത സ്നേഹത്തെ ഓർമിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ ഓർക്കുന്ന ദിനം.അമേരിക്കയില്‍ 1905ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസാണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രം.മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയേയും വീണ്ടും ഓർമിപ്പിക്കുന്ന ദിനം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് നാം മാതൃദിനം ആഘോഷിക്കുമ്പോൾ അമ്മമാർ കുടുംബത്തിനായി നൽകുന്ന നൻമകളെ കൂടി ഓർക്കാം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 14

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 136 സീറ്റുകള്‍. ബിജെപി 65 സീറ്റിലായി ഒതുങ്ങി. ജനതാദള്‍ എസിനു 19 സീറ്റു മാത്രം. മറ്റുള്ളവരുടെ ഗണത്തില്‍ നാലു പേര്‍ ജയിച്ചു. കോണ്‍ഗ്രസ് ജയിച്ച ഒരു സീറ്റില്‍ വീണ്ടും വോട്ടെണ്ണല്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. വിജയശില്‍പിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ◾പാകിസ്ഥാനില്‍ നിന്നെത്തിച്ച പന്ത്രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നു കൊച്ചിയില്‍ പിടികൂടി. ബോട്ടില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താഫെറ്റാമിന്‍ മയക്കുമരുന്നുമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡികെ ശിവകുമാർ കർണാടക ഉപമുഖ്യമന്ത്രിയായേക്കും

കർണാടകത്തിൽ 137 സീറ്റുകളുമായി കോൺ​ഗ്രസ് വിജയത്തിളക്കത്തിൽ നിൽക്കുമ്പോള്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺ​ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. അതേ സമയം മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും ഉയരുന്നുണ്ട്. നിലവിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്കുള്ള സാധ്യത നിലനിൽക്കേ, എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

കൊച്ചിയില്‍ പാകിസ്ഥാനില്‍ നിന്നെത്തിച്ച പന്തീരായിരം കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി. ബോട്ടില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താഫെറ്റാമിന്‍ മയക്കുമരുന്നുമായി പാകിസ്ഥാന്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. നേവിയും എന്‍സിബിയും ചേര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്ന മയക്കുമരുന്നാണു പിടികൂടിയത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 136 സീറ്റുകള്‍. ബിജെപി 65 സീറ്റിലായി ഒതുങ്ങി. ജനതാദള്‍ എസിനു 19 സീറ്റു മാത്രം. മറ്റുള്ളവരുടെ ഗണത്തില്‍ നാലു പേര്‍കൂടി ജയിച്ചു. മുന്‍ മുഖ്യമന്ത്രി […]

Posted inബിസിനസ്സ്

വ്യാവസായിക വളര്‍ച്ച അഞ്ച് മാസത്തെ താഴ്ചയില്‍

രാജ്യത്ത് വ്യവസായരംഗത്ത് മാന്ദ്യക്കാറ്റ് ശക്തമാണെന്ന സൂചനയുമായി മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച അഞ്ച് മാസത്തെ താഴ്ചയായ 1.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഫെബ്രുവരിയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ചറിംഗ്, ഊര്‍ജ മേഖലകളുടെ തളര്‍ച്ചയാണ് മാര്‍ച്ചില്‍ തിരച്ചടിയായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ഒക്ടോബറിലെ 4.1 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഇക്കുറി മാര്‍ച്ചിലേത്. 2.2 ശതമാനമായിരുന്നു 2022 മാര്‍ച്ചിലെ വളര്‍ച്ച. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 2022 മാര്‍ച്ചിലെ […]

Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’യുടെ മ്യൂസിക് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്!

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍റ്റൈനെര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കി. റെക്കോര്‍ഡ് തുകക്കാണ് റൈറ്റ്‌സ് വിറ്റുപോയത്. ജേക്‌സ് ബിജോയും ഷാന്‍ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്‌റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനം കുറിച്ചത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു […]

Posted inവിനോദം

ദളപതി വിജയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി!

തമിഴ് സിനിമയുടെ ദളപതി വിജയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് വിജയ്. ഇ ടൈംസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം മെന്‍ഷനുകളാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യ റെക്കോര്‍ഡാണ് ഇത്. വിജയ്യുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റവും പിന്നാലെ നിറഞ്ഞ ഫോളോവേഴ്സിന്റെ കണക്കുകളും താരത്തിനോടുള്ള പ്രേക്ഷകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്. കെ-പോപ് ബാന്‍ഡായ […]

Posted inഓട്ടോമോട്ടീവ്

1.45 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് മറികടന്ന് എന്‍ടോര്‍ക്ക്!

1.45 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് മറികടന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എന്‍ടോര്‍ക്ക് സ്‌കൂട്ടര്‍. 2022 ഏപ്രിലില്‍ സ്‌കൂട്ടര്‍ ഒരുദശലക്ഷം വില്‍പ്പന മാര്‍ക്ക് പിന്നിട്ടിരുന്നു. 2023 മാര്‍ച്ച് വരെ 12,89,171 യൂണിറ്റുകള്‍ വിറ്റു. 2019 സാമ്പത്തിക വര്‍ഷം മുതല്‍ കയറ്റുമതി ചെയ്ത 165,947 യൂണിറ്റുകളുടെ സഞ്ചിത വില്‍പ്പനയും ചേര്‍ത്താണ് 1.45 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്സസ് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക്. നിലവില്‍, എന്‍ടോര്‍ക്ക്, […]

Posted inപുസ്തകങ്ങൾ

മോഹനദി

മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മഹാനദിയാണ് ഈ പുസ്തകം. ഡേവിഡിന്റെ ജീവിതത്തിന്റെ പ്രയാണം അവിചാരിതവും ആകസ്മികവുമായ വഴിയിലൂടെ അയാളറിയാത്ത മറ്റേതോ ശക്തിയാല്‍ നയിക്കപ്പെടുമ്പോള്‍ വായനക്കാരും അയാള്‍ക്കൊപ്പം യാത്രതുടരുന്നു. ‘മോഹനദി’. സരിന്‍ കല്ലമ്പലം. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 190 രൂപ.