കർണാടകയിൽ മുഖ്യമന്ത്രി ആരാകും എന്നതിൽ അന്തിമ തീരുമാനമായില്ല എന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയും രാഹുലും ഭൂരിപക്ഷം നിയുക്ത എം എൽ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയുമാണ്. കോൺഗ്രസ് എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും.കൂടുതൽ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുമെന്നും സൂചനയുണ്ട്
മുഖ്യമന്ത്രി പദത്തിന് അന്തിമ തീരുമാനമാവാതെ കർണാടക
