ഇന്നലെ രാത്രിയോടെ മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ തകർത്തെങ്കിലും അരി ഭക്ഷിക്കാതെ അരിക്കൊമ്പൻ മടങ്ങിയെന്ന വിവരമാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്.ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനംവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പൻ
