എൻഡോ സൾഫാൻ ഇരകളുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.അതോടൊപ്പം ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി.
എൻഡോ സൾഫാൻ ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച കാര്യങ്ങളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി
