കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില് വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്ത്ഥികളെ സഹായിക്കുന്ന ഈ പദ്ധതി സ്വകാര്യമേഖലയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചെലവിന് ആവശ്യമായ പണം സ്വന്തമായി സമ്പാദിക്കാനും കഴിയും.
കര്മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി
