കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിയാലോചന നടത്തി.സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കര്‍ണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണ
