പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില് ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിര്മാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തില് 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില് രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയില് ഒന്നാമത്. റിലീസ് ചെയ്ത് ഒന്പതാം ദിനത്തില് 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളില് ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’. ലൂസിഫര്, പുലിമുരുകന്, ഭീഷ്മ പര്വം, കുറുപ്പ്, മധുര രാജ തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില് ഇടംനേടിയ മലയാള സിനിമകള്. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവര്ത്തകര് അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകള് സജീവമായ സന്തോഷത്തിലാണ് തിയറ്റര് ഉടമകളും. അഖില് പി ധര്മജന് ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്സ്, ലാല്, നരേന്, അപര്ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്, ജാഫര് ഇടുക്കി, അജു വര്ഗ്ഗീസ്, ജിബിന് ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന് താരനിര ചിത്രത്തില് അണിനിരന്നിരുന്നു.
10 ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില് ഇടംനേടി ‘2018’!
