കർണാടകയിൽ മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം വീതമുള്ള ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന.ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ശിവകുമാർ മുഖ്യമന്ത്രിയാവും അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ആഭ്യന്തര മടക്കം വകുപ്പുകൾ ശിവകുമാറിനായിരിക്കുമെന്നും സൂചന. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ബംഗളൂരുവിൽ നിയമസഭാ കക്ഷി യോഗം ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കു മുൻപ് അവസാന വട്ടചർച്ചകൾക്കായി ഡികെ ശിവകുമാർ കെസി വേണുഗോപാലിന്റെ വസതിയിലെത്തി.
മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥ നേതാക്കൾ അംഗീകരിച്ചെന്ന് സൂചന
