സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു ചെയ്യണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കാവൂ, അത്യാഹിത വിഭാഗത്തിലുള്ള രോഗിക്കൊപ്പം രണ്ടു പേരെവരെ അനുവദിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സംവിധാനം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ തങ്ങള്‍ക്കാണു പരിക്കേറ്റതെന്നും പരാതിപ്പെട്ടിട്ടും […]
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചുവെന്ന് പരാതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സംഘടനയും, ഹൗസ് സർജൻ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരാതി ഉയർന്നത്. വിദ്യാർത്ഥികളായ ഡോക്ടർമാർ മെഡിക്കൽ ഓഫീസർക്ക് എതിരെ നടപടി വേണമെന്ന് മന്ത്രിയുമായി ഈ മാസം 12 ന് നടത്തിയ ചർച്ചയിൽ അവശ്യപ്പെട്ടിരുന്നു.ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം […]
സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിപ്പൂരിൽ നിന്നും എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് നാട്ടിൽ തിരിച്ചെത്തിച്ചു
മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിൽ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.രാവിലെ 08.05 ഓടെ എത്തിയ ഇവരെ നോർക്ക എറണാകുളം സെന്റർ അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരിൽ നിന്നുളള വിമാനടിക്കറ്റുൾപ്പെടെയുളള ചെലവുകൾ നോർക്ക റൂട്ട്സ് വഹിച്ചു.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. രണ്ട് ഇടങ്ങളിലായിരുന്നു തെളിവെടുപ്പ്. ചെറുകരകോണത്തെ സന്ദീപിൻ്റെ വീട്ടിലും ,സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിൻ്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. നിലവിൽ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ.ബി ആളൂരാണ് കോടതിയിൽ ഹാജരായത്.
കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ തീരുമാനത്തിന് സ്റ്റേ
പൊതുവികാര പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കിൽ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദർശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയിൽ കാണുന്നതിൽ പ്രശ്നമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. എന്നാൽ അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതിയുടെ മറുപടി.
എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അതിക്രമം
എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഒപ്പമെത്തിയ ആലപ്പുഴ സ്വദേശി അനിൽ കുമാർ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും നടത്തുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ സംഘർഷമുണ്ടാക്കിയത്. പൊലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി. ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പൊലിസ് പറയുന്നത്. സംഭവത്തിൽ ആശുപത്രി സംരക്ഷണനിയമ പ്രകാരമം സെൻട്രൽ പൊലിസ് കേസെടുത്തു.
എസ്എന്‍ കോളേജ് ഫണ്ട് തിരിമറി കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ
1998ൽ കൊല്ലം എസ് എൻ കോളേജിലെ സുവർണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ.തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനിൽക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 18
◾കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജ്ജുവിനെ നീക്കം ചെയ്തു. പകരം പാര്‍ലമെന്ററികാര്യ സാംസ്‌കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ നിയമ വകുപ്പിന്റെ സ്വതന്ത്ര ചുതമലയുള്ള സഹമന്ത്രിയായി. രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ് അര്‍ജുന്‍ റാം. കിരണ്‍ റിജ്ജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. സുപ്രീം കോടതിയുമായി പലതവണ ഏറ്റുമുട്ടിയയാളാണ് കിരണ്‍ റിജ്ജു. ◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദം പങ്കിടില്ല. സിദ്ധരാമയ്യര്‍ മുഖ്യമന്ത്രിയാകും; ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയും. സോണിയാഗാന്ധിയുടെ ശക്തമായ ഇടപെടല്‍മൂലമാണ് ശിവകുമാര്‍ വഴങ്ങിയത്. മുഖ്യമന്ത്രിപദം ആദ്യ രണ്ടു വര്‍ഷം വേണമെന്നും […]
