മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിൽ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.രാവിലെ 08.05 ഓടെ എത്തിയ ഇവരെ നോർക്ക എറണാകുളം സെന്റർ അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരിൽ നിന്നുളള വിമാനടിക്കറ്റുൾപ്പെടെയുളള ചെലവുകൾ നോർക്ക റൂട്ട്സ് വഹിച്ചു.
മണിപ്പൂരിൽ നിന്നും എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് നാട്ടിൽ തിരിച്ചെത്തിച്ചു
