Posted inബിസിനസ്സ്

മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു, പവന് 44,640 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ 45,000 ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം […]

Posted inടെക്നോളജി

രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഇനിയില്ല!

കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഡിസംബര്‍ മുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാതാകുന്നതോടെ ജിമെയില്‍ ആക്‌സസ് മാത്രമല്ല ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ്, ഗൂഗിള്‍ ഫോട്ടോസ്, മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നഷ്ടപ്പെടും. കുറച്ചുകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് കമ്പനി അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഇത്തരം അക്കൗണ്ടുകള്‍ക്ക് സജീവമായ അക്കൗണ്ടുകളെ അപേക്ഷിച്ച് ടൂ-ഫാക്ടര്‍ […]

Posted inവിനോദം

വൈറലായി ‘പുഷ്പ 2’ലെ ഫഹദിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ‘പുഷ്പ 2’വില്‍ നിന്നുള്ള ഫഹദ് ഫാസിലിന്റെ ലൊക്കേഷന്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. പുഷ്പ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പുറത്തുവിട്ടത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൈത്രി മൂവി […]

Posted inവിനോദം

യൂട്യൂബില്‍ 20 മില്യന്‍ കാഴ്ചക്കാരുമായി ‘ഖുഷി’യിലെ ഗാനം

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ഗാനം 20 മില്യന്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമാകുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണം പകര്‍ന്നത്. ‘എന്‍ റോജ നീയേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ മലയാളം പതിപ്പിന് അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ചിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ട് റിലീസ് ചെയ്തത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് […]

Posted inഓട്ടോമോട്ടീവ്

എക്‌സ്പള്‍സ് 200 4വിയുടെ പുതിയ പതിപ്പെത്തി

രാജ്യത്തെ പ്രമുഖ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്‌സ്പള്‍സ് 200 4വിയുടെ പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിച്ചു. ഇത് ബേസ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.43 ലക്ഷം രൂപ, 1.51 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വില. 19.1പിഎസ് പവറും 17.35എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 200സിസി 4വാല്‍വ് ഓയില്‍ കൂള്‍ഡ് ബിഎസ്4 കംപ്ലയിന്റ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ ബൈക്ക് മൂന്ന് എബിഎസ് മോഡുകളുമായാണ് […]

Posted inപുസ്തകങ്ങൾ

ആധുനിക ദക്ഷിണേന്ത്യ

സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ, വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ നിരവധി സംസ്‌കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ‘ആധുനിക ദക്ഷിണേന്ത്യ’. രാജ്‌മോഹന്‍ഗാന്ധി. പരിഭാഷ-സിസിലി. മാതൃഭൂമി ബുക്‌സ്. വില 637 രൂപ.  

Posted inആരോഗ്യം

കൊതുക് ശല്യപ്പെടുത്തുന്നുണ്ടോ? സോപ്പൊന്നു മാറ്റി നോക്കാം!

കൊതുക് ചിലരെ മാത്രം വട്ടമിട്ട് ശല്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ് വിര്‍ജീനിയ ബയോകെമിസ്ട്രി വകുപ്പിലെ ഒരു കൂട്ടം ഗവേഷകര്‍. ചിലതരം സോപ്പുകളും ബോഡി ലോഷനുകളും ഉപയോഗിക്കുന്നത് കൊതുകുകള്‍ ചിലരിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓരോരുത്തര്‍ക്കും ഒരു പ്രത്യേക തരം മണം ഉണ്ടെന്നും സോപ്പിന്റെ ഉപയോഗം ഇതില്‍ മാറ്റം വരുത്തുമെന്നും ഐസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പൂക്കളുടെ മണമുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നവരിലേക്ക് കൊതുകുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണമുണ്ടാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രക്തത്തിന് പുറമേ ചെടികളുടെയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജി

കെ വി വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാലക്കാട് കൽപാത്തി സ്വദേശിയായ കെ വി വിശ്വനാഥൻ 2009 ലാണ് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക പദവിവയിലേക്കെത്തിയത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിരാഷട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനത്തിന് യാത്ര തിരിച്ചു. ജപ്പാൻ, പാപ്പുവ – ന്യൂഗിനി, ഓസ്ട്രേലിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അതേസമയം ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും.നേരത്തെ 10 ദിവസത്തെ സന്ദർശനം എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിലില്ലെന്ന് ഇ പി ജയരാജൻ

കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്ന് ഇ പി ജയരാജൻ. കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികദിവസം ഭരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ്‌ മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാവില്ല എന്നും അദ്ദേഹം കുററപ്പെടുത്തി.