കെ വി വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാലക്കാട് കൽപാത്തി സ്വദേശിയായ കെ വി വിശ്വനാഥൻ 2009 ലാണ് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക പദവിവയിലേക്കെത്തിയത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്.
മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജി
