കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്ന് ഇ പി ജയരാജൻ. കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികദിവസം ഭരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ് മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാവില്ല എന്നും അദ്ദേഹം കുററപ്പെടുത്തി.
ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിലില്ലെന്ന് ഇ പി ജയരാജൻ
