ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. രണ്ട് ഇടങ്ങളിലായിരുന്നു തെളിവെടുപ്പ്. ചെറുകരകോണത്തെ സന്ദീപിൻ്റെ വീട്ടിലും ,സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിൻ്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. നിലവിൽ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ.ബി ആളൂരാണ് കോടതിയിൽ ഹാജരായത്.
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി
