ഡോക്ടർ വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ് നടത്തി. കൊലപാതകം വിശദീകരിക്കുന്നതോടൊപ്പം ഒരു മുറിയിൽ കയറിയതു മാത്രമേ ഓർമ്മയുള്ളൂവെന്നും മൊഴി നല്കി. കത്രിക ഉപേക്ഷിച്ചതെവിടെയെന്നും വെളിപ്പെടുത്തി. അതോടൊപ്പം ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ് നടത്തി
