സോഷ്യല്‍ മീഡിയയില്‍ കുഞ്ഞു കുസൃതി താരമെന്നു തെറ്റിദ്ധരിക്കപ്പെട്ട് പതിനായിരക്കണക്കിന് ആരാധകരെ സ്വന്തമാക്കി സെലിബ്രേറ്റിയായി വളര്‍ന്ന താരമാണ് ഹസ്ബുള്ള മഗോമെഡോവ്. ഈ കുഞ്ഞു മനുഷ്യന് റഷ്യന്‍ റിപ്പബ്ലിക്കായ ഡാഗെസ്താനില് അറസ്റ്റിലായി. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷത്തിനു നാലു സുഹൃത്തുക്കള്‍ക്കൊപ്പം പോയ ഹസ്ബുള്ളയും കൂട്ടുകാരും അവരുടെ കാറുകള്‍ റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും ചെയ്ത് മറ്റുള്ള വാഹനങ്ങള്‍ക്കു തടസമുണ്ടാക്കുകയും യാത്രക്കാരെ അമ്പരപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കുട്ടിത്തം നിറഞ്ഞ മുഖമാണ് 21 കാരനായ ഹസ്ബുള്ളയുടെ സവിശേഷമായ ആകര്‍ഷണീയത. റെസ്ലിങ് താരങ്ങളെപോലും വെല്ലുവിളിച്ചും അക്രമോത്സുകമായ വീഡിയോകള്‍ പങ്കുവച്ചും പ്രശസ്തനായ താരമാണ്. ശരീര വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിവില്ലാത്തതിനാലാണ് കുഞ്ഞിനേപ്പോലെയിരിക്കുന്നത്. കുഞ്ഞിനെപ്പോലെയിരുന്നാലും കൈയിലിരിപ്പ് കുരുത്തംകെട്ടവന്റേതാണെന്നു മാത്രം.
കുഞ്ഞു മനുഷ്യന് കുരുത്തംകെട്ടാല്
