ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് നേരിൽക്കണ്ട നഗരസഭ ചെയർപേഴ്സണെ ഇക്കാര്യം മന്ത്രി അറിയിച്ചു. നഗരസഭയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞ നടപടി നിർഭാഗ്യകരമെന്ന് മേയർ എം അനിൽകുമാർ വ്യക്തമാക്കിയിരുന്നു.
ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്
