ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാഫ് ഡു പ്ലെസിസിനെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്. താരം കളിച്ചില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമാകുമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പിച്ചുകളിൽ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഡു പ്ലെസിസ്. താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരണമെന്നും കാർത്തിക് പറഞ്ഞു.
ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാഫ് ഡു പ്ലെസിസിനെയും ഉൾപ്പെടുത്തണമെന്ന് ദിനേഷ് കാർത്തിക്
