നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് ‘നിന്നില്‍ത്തന്നെ വിശ്വസിക്കുക’ എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍. ഡി സി ലൈഫ്. വില 110 രൂപ.
നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് തടയാം
നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍, വൃക്ക രോഗങ്ങളുടെയും എല്ലുകളുടെ ബലക്ഷയത്തിന്റെയും സൂചനയാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കില്‍ നഖങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകും. വരണ്ടതും പൊട്ടിയതുമായ നഖങ്ങള്‍ കാല്‍സ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തില്‍ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ മാത്രമല്ല വിറ്റാമിന്‍ ബി 12, ഇരുമ്പ്, ബയോട്ടിന്‍ എന്നിവയും മുട്ടയില്‍ നിന്ന് ലഭിക്കും. നഖങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഇലക്കറികളില്‍ കാല്‍സ്യവും ഇരുമ്പും ആന്റി ഓക്സിഡന്റുകളും ധാരാളമായി […]
കർണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും
കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായും, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാഹുലും പ്രിയങ്കയും ഖർഗെയും വേദിയിലുണ്ടായിരുന്നു. ദൈവനാമത്തിൽ സിദ്ധരാമയ്യയും അജ്ജയ ഗംഗാധര സ്വാമിയുടെ പേരിൽ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെഎന്‍ ബാലഗോപാല്‍
ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണ് 2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിയെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ബാലഗോപാൽ .കേന്ദ്ര സർക്കാർ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം.സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനം.പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ഇത്തരം കാര്യങ്ങൾ,വിശദ പഠനം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. എപ്പോഴാണ് കയ്യിലുള്ള ഏത് നോട്ടുകളും അസാധുവാക്കുന്നത് എന്നറിയാൻ പറ്റാത്ത, ആശങ്കയുടെ മുൾമുനയിൽ നിര്‍ത്തുന്ന സാമ്പത്തിക നയമാണ് കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മധ്യാഹ്ന വാര്‍ത്തകള്‍
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാരെ പൊലീസ് കടത്തിവിട്ടതോടെയാണു സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ ഏഴോടെ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്തു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ രാപ്പകല്‍ സമരവുമായി ബിജെപി. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിലാണ് ഇവരുടെ സമരം. […]
സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്ന് കെപിസിസി അധ്യക്ഷൻ
പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന് കെ സുധാകരൻ.അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.
ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് വി ഡി സതീശൻ
ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് വി ഡി സതീശൻ.കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യപ്പെട്ടത്.മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പേടി കൊണ്ടാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്
മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് സർക്കാർ വാർഷികം ആഘോഷിക്കുന്നത്. അതേസമയം സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിച്ചത്. ജീവനക്കാരെ തടഞ്ഞതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം.
പ്രഭാത വാര്‍ത്തകള്‍ | മെയ് 20
◾രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ ദിവസം ഇരുപതിനായിരം രൂപവരെ ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്. ◾എസ്എസ്എല്‍സിക്ക് ഇത്തവണ 68,604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 44,363 പേര്‍ക്കായിരുന്നു ഫുള്‍ എ […]
കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്
‘എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെ-ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
