കുടുംബബന്ധങ്ങളുടെ ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആഴങ്ങള്‍, ഉന്മാദങ്ങള്‍ എന്നിവ അന്വേഷിക്കുന്ന സ്ത്രീത്വം നിറഞ്ഞ ഒരു നോവലാണ് കില്ലര്‍. ബ്രോഡ് മൂറിലെ ഹൈ സെക്യൂരിറ്റി സൈക്യാട്രിക് ഹോസ്പിറ്റലില്‍ ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന ‘ടവര്‍ ഹാംലെറ്റ്സ് കില്ലര്‍’ റിച്ചാര്‍ഡ് ഹെംഫീല്‍ഡിന്റെ കൈയൊപ്പ് ഇപ്പോള്‍ നടന്ന രണ്ട് കുറ്റകൃത്യങ്ങളിലും ഉണ്ട്. പത്ത് വര്‍ഷം മുമ്പ്, ആറ് സ്ത്രീകളെയും എഴുത്തുകാരിയുടെ മുന്‍ കൂട്ടാളിയായ അലക്സിസ് കാസ്റ്റെല്‍സിനെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന അവന്റെ കുറ്റകൃത്യങ്ങള്‍ വീണ്ടും ആരംഭിക്കുകയാണോ? ക്രൈം ഫിക്ഷനെ തികച്ചും പുതിയതും കൗതുകകരവുമായ […]
ഭക്ഷണത്തിനൊപ്പം തന്നെ നല്ല ചര്‍മ്മത്തിന് വേണം ഉറക്കവും!
നല്ല ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുമ്പോള്‍ ചര്‍മ്മത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പാക്കുന്നത് ചര്‍മ്മത്തെ നന്നായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമാണിത്. പഞ്ചസാര അമിതമായി കഴിക്കുന്നത് വീക്കത്തിന് കാരണമാകും. ഇതുമൂലം മുഖക്കുരുവും മറ്റ് […]
ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ പ്ലേ ഓഫിലെത്തി
ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ പ്ലേ ഓഫിലെത്തി. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.224 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ചെന്നൈ ഡൽഹിയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിനൊതുക്കുകയായിരുന്നു. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡൽഹിയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റുകൾ നേടി.
കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം
കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. അഞ്ച് വാഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ […]
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒരേമനസോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ പരിപാടികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എൽഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെൻഷൻ കുടിശിക ബാക്കിവച്ചവരാണ് എൽഡിഎഫിന്റെ കുറ്റം പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി
ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം പരിഹരിക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലെൻസ്‌കിക്ക് മോദി ഉറപ്പ് നൽകി. റഷ്യൻ അധിനിവേശത്തിന് ശേഷം പ്രധാനമന്ത്രി മോദിയും സെലൻസ്‌കിയും തമ്മിലുള്ള ആദ്യ മുഖാമുഖമായിരുന്നു ഇത്.
സംസ്ഥാനത്ത് ചൂടിന് ശമനമില്ല
സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയുമായി കേരള സര്‍വ്വകലാശാല
പ്രിൻസിപ്പൽ ഷൈജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ സര്‍വകലാശാലയെ കബളിപ്പിച്ചതിന് പ്രിൻസിപ്പലിനെതിരെ പൊലീസില്‍ പരാതി കൊടുക്കും.ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും.തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും.പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി രാജീവിനെതിരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല
കെൽട്രോണിനെ വെള്ളപൂശാൻ തുടക്കത്തിൽ തന്നെ പി രാജീവ് ശ്രമിച്ചെന്നും , സർക്കാർ പറയുന്ന പോലെ റിപ്പോർട്ടെഴുതാൻ തയ്യാറാകാത്തത് കൊണ്ട് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ അടിക്കടി സ്ഥലം മാറ്റി. സർക്കാർ ആവശ്യപ്പെട്ട പോലെ റിപ്പോർട്ട് എഴുതി നൽകിയതോടെയാണ് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് വീണ്ടും മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
