നല്ല ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുമ്പോള്‍ ചര്‍മ്മത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പാക്കുന്നത് ചര്‍മ്മത്തെ നന്നായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമാണിത്. പഞ്ചസാര അമിതമായി കഴിക്കുന്നത് വീക്കത്തിന് കാരണമാകും. ഇതുമൂലം മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്നങ്ങളും ഉണ്ടാകും. പ്രൊസസ്ഡ് ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും സോഡിയം, പഞ്ചസാര എന്നിവയുടെ അളവും കൂടുതലായിരിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മത്തിന് അനിവാര്യമാണ്. ഇത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തി മൃദുലമായി കാത്തുസൂക്ഷിക്കുകയും ചെയ്യും. എണ്ണയില്‍ വറുത്ത പലഹാരങ്ങളെല്ലാം ഒഴിവാക്കാം. ഇതിനുപകരം ആവിയില്‍ പുഴുങ്ങിയോ ബേക്ക് ചെയ്തോ ഗ്രില്‍ ചെയ്തോ ഒക്കെ കഴിക്കുന്നതാണ് നല്ലത്. തൈരടക്കമുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. മദ്യം ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്ന ഒന്നാണ്. ഇത് വീക്കത്തിന് കാരണമാകുകയും ചെയ്യും. ചുളിവുകളുണ്ടാകാനും പാടുകള്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് കാരണമാകും. അതുകൊണ്ട് മദ്യപാനം നിയന്ത്രിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ ശ്രമിക്കണം. ഭക്ഷണത്തിനൊപ്പം തന്നെ ചര്‍മ്മത്തിന് പ്രധാനമാണ് ഉറക്കവും. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ ചര്‍മ്മം മങ്ങിയും ക്ഷീണിച്ചതുമായി തോന്നും.
ഭക്ഷണത്തിനൊപ്പം തന്നെ നല്ല ചര്‍മ്മത്തിന് വേണം ഉറക്കവും!
