പ്രിൻസിപ്പൽ ഷൈജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ സര്‍വകലാശാലയെ കബളിപ്പിച്ചതിന് പ്രിൻസിപ്പലിനെതിരെ പൊലീസില്‍ പരാതി കൊടുക്കും.ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടും.തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും.പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയുമായി കേരള സര്‍വ്വകലാശാല
