പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒരേമനസോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ പരിപാടികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എൽഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെൻഷൻ കുടിശിക ബാക്കിവച്ചവരാണ് എൽഡിഎഫിന്റെ കുറ്റം പറയുന്നത്.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
