തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ജി 20 യോഗം ശ്രീനഗറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കശ്മീര്‍ പുന:സംഘടനക്ക് പിന്നാലെ ഇതാദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള യോഗം ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത്. ഇതേ തുടർന്ന് തര്‍ക്കമേഖലയില്‍ യോഗം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പിന്നാലെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൈന വ്യക്തമാക്കി.ശ്രീനഗര്‍ ഇന്ത്യയുടെ ഭാഗമാണെന്നും, എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്ന് ഇന്ത്യയും തിരിച്ചടിച്ചു.
തര്‍ക്ക മേഖലയിലെ യോഗം അംഗീകരിക്കാനാവില്ലെന്ന് ചൈന
