സ്ഥലം മാറ്റം,നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാർട്ടി കോടതിയെ സമീപിച്ചേക്കും. ഇതേ തുടർന്ന് ദില്ലിയിലെ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രിം കോടതി ഭരണഘടന ബെഞ്ചിൻ്റെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹർജി നൽകി.ഓർഡിനൻസിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചേക്കും.ഇതിനായി കൂടിയാലോചന തുടങ്ങി .കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമെന്ന് എഎപി വിമർശിച്ചു.
ദില്ലിയിൽ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്
