എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവിൽ തെറ്റില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല.ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ്, ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്ന് വനം മന്ത്രി
