സ്പൈനല്‍ മസ്കുലർ അട്രോഫി മരുന്ന് വിവാദത്തെ വിമർശിച്ച് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കരുതെന്ന് എസ് എ ടി ആശുപത്രി അഭ്യർത്ഥിച്ചു. തെറ്റായ പ്രചാരണം നടത്തി എസ് എം എ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിൽ ആക്കരുത്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ തുരങ്കം വെക്കരുത്. ഇന്ത്യൻ നിർമ്മിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണെന്ന് എസ് എ ടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇന്ത്യൻ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം മുൻ സർക്കാരിന്‍റെ കാലത്ത് തുടങ്ങിയതാണെന്ന് സൂപ്രണ്ട് പറഞ്ഞു.
സ്പൈനല്‍ മസ്കുലർ അട്രോഫി മരുന്ന് വിവാദത്തെ വിമർശിച്ച് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രി
