കെസിബിസിക്കെതിരെ നടത്തിയ പരാമർശത്തില്‍ അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്.താമരശ്ശേരി ബിഷപ്പിനെ കാണാൻ എ കെ ശശീന്ദ്രന് സമയം തേടി. എന്നാല്‍, ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ അസൗകര്യം അറിയിച്ചു. അതോടൊപ്പം കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുററപ്പെടുത്തി.
അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്
