കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂർ ചെറുപുഴയിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം. അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്നുമാണ് ബിഷപ് പറഞ്ഞത്. അതേസമയം ബിഷപ് ഇങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്,ആരെ സഹായിക്കാൻ ആണ് ഈ പ്രസ്താവനയെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ.
മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇപി ജയരാജന്
