സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്നും, വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാനെന്നും,വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണെന്നും പി.വി ശ്രീനിജന്‍ എംഎല്‍എ.ബ്ലാസ്റ്റേഴ്‌സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശമെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ഗേറ്റ് തുറക്കാതിരുന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 22
◾നിയമസഭ പാസാക്കിയ നിയമങ്ങള്‍ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണെന്നു ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ സമ്മേളനത്തില്‍ ഉദ്ഘാടകനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വേദിയിലിരിക്കേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ◾മലയാളികളുടെ അധ്വാനശീലവും വിദ്യാഭ്യാസവും മഹത്തരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന അഭിനേതാക്കളെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ◾അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ സംസ്ഥാനത്ത് […]
ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക്
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ 2023 സെപ്തംബര്‍ മുപ്പതിനകം ബാങ്കുകളില്‍ തിരികെ നല്‍കാനാണ് നിര്‍ദ്ദേശം. അതുവരെ നോട്ടുകള്‍ നിയമപരമായി തുടരും. ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.വിനിമയആവശ്യങ്ങള്‍ക്ക് മറ്റു നോട്ടുകള്‍ ലഭ്യമാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബ്രിജ് ഭൂഷന്റെ നുണപരിശോധന തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ
ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാൻ തീരുമാനിച്ച് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്നും, പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് അറിയിച്ചു.
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പൊതുമേഖലാ ബാങ്കുകള്‍
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംയുക്തമായി രേഖപ്പെടുത്തിയത് 85,390 കോടി രൂപയുടെ നഷ്ടമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തിനിപ്പുറം സംയുക്ത ലാഭം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ്. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് 2022-23 വര്‍ഷം കൈവരിച്ച മൊത്തലാഭം 1.04 ലക്ഷം കോടി രൂപ. 2021-22ലെ 66,539.98 കോടി രൂപയുടെ ലാഭത്തേക്കാള്‍ 57 ശതമാനം അധികമാണിത്. ലാഭത്തില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. ബാങ്കിന്റെ ലാഭം കഴിഞ്ഞവര്‍ഷം 126 ശതമാനം ഉയര്‍ന്ന് […]
ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് പുറത്തിറക്കി
ചാറ്റ്ജിപിടിക്ക് ഔദ്യോഗിക ആപ്പ് എത്തി. ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് ഓപ്പണ്‍ എ.ഐ പുറത്തിറക്കി. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഇത് സൗജന്യമാണ്. താമസിയാതെ ആന്‍ഡ്രോയിഡ് ആപ്പും കമ്പനി അവതരിപ്പിച്ചേക്കും. ഓപ്പണ്‍ എ.ഐയുടെ ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്നിഷന്‍ മോഡലായ വിസ്പറും ഈ ഐ.ഒ.എസ് ആപ്പിലുണ്ട്. യു.എസിലാണ് ആപ്പ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ ഇത് ലഭ്യമാക്കും. 2022 നവംബര്‍ 30ന് ആണ് ഓപ്പണ്‍ എ.ഐയുടെ […]
‘ലീഡര്‍ രാമയ്യ’യില്‍ വിജയ് സേതുപതി നായകന്‍
കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ ജീവിതകഥയായ ‘ലീഡര്‍ രാമയ്യ’യില്‍ തമിഴ് നടന്‍ വിജയ് സേതുപതി നായകനാകുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്ന് സംവിധായകന്‍ സത്യ രത്നം അറിയിച്ചു. ‘ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായകഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യരത്നം കൂട്ടിച്ചേര്‍ത്തു. നിരവധി പ്രമുഖ കലാകാരന്മാര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. […]
‘മൈന്‍ഡ് പവര്‍ മണിക്കുട്ടന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈന്‍ഡ് പവര്‍ മണിക്കുട്ടന്‍’. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വി ജെ ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ […]
വാഹന കയറ്റുമതിയില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്!
ആഗോളതലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന വര്‍ധനവും വൈദ്യുത വാഹന രംഗത്തെ സ്വാധീനവുമാണ് ചൈനക്ക് ഗുണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനവാണ് ജപ്പാന്‍ വാഹന കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2022ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2023 ആദ്യ പാദത്തിലെത്തുമ്പോഴേക്കും 58 ശതമാനമെന്ന വന്‍ കുതിപ്പാണ് ചൈന സ്വന്തമാക്കിയിരിക്കുന്നതെന്ന് നിക്കെയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10.7 […]
മങ്കുരാദ് മാങ്ങയും ഷേക്‌സ്പിയറും മറ്റും
ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്‌നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്‌സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്‌റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും […]
