കര്ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ ജീവിതകഥയായ ‘ലീഡര് രാമയ്യ’യില് തമിഴ് നടന് വിജയ് സേതുപതി നായകനാകുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില് രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്ന് സംവിധായകന് സത്യ രത്നം അറിയിച്ചു. ‘ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്ണായകഘട്ടത്തില് അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യരത്നം കൂട്ടിച്ചേര്ത്തു. നിരവധി പ്രമുഖ കലാകാരന്മാര് ചിത്രത്തില് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. മറ്റു താരങ്ങളെക്കുറിച്ച് ഏറ്റവും അടുത്ത ദിവസങ്ങളില് തന്നെ വെളിപ്പെടുത്തലുകള് നടത്തും. പ്രതിനായകനായും നായകനായും നിരവധി ചിത്രങ്ങളില് അഭിനയിച്ച വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക്ക് ചിത്രം കൂടിയായിരിക്കും ലീഡര് രാമയ്യ.
‘ലീഡര് രാമയ്യ’യില് വിജയ് സേതുപതി നായകന്
