Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര

ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സമ്മാനിക്കുന്നത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്.  സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്. മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി.അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡിനും അർഹനായി.മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും.   മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശൻ – പ്രശാന്ത ദമ്പതികളുടെ മകൻ ജീവൻ (10) ആണ് മരിച്ചത്. പല്ലന ഗവ. എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. തോട്ടപ്പള്ളി ചിൾഡ്രൺ പാർക്കിന് പടിഞ്ഞാറ് തിങ്കളാഴ്ച്ച വൈകിട്ട് 3മണിയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

Posted inബിസിനസ്സ്

കുതിച്ചുയര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍

യു.എസ് നിക്ഷേപ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരിവിലയിലെ കൃത്രിമത്വത്തിന് നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല എന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചുയര്‍ന്നു. ട്രേഡിംഗ് സെഷനില്‍ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 81,727കോടി രൂപ ചേര്‍ത്തു. ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 20 ശതമാനം ഉയര്‍ന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 5 ശതമാനം […]

Posted inവിനോദം

പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്ന് ‘2018’

മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം എന്ന വിശേഷണത്തിന് ഇനി പുതിയ അവകാശി. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘2018’ മറികടന്നിരിക്കുന്നത്. വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്. വിദേശ […]

Posted inവിനോദം

ബോബി- സഞ്ജയ്‌യും മനു അശോകനും വീണ്ടും ഒന്നിക്കുന്നു

‘കാണെക്കാണെ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോബി- സഞ്ജയ്‌യും മനു അശോകനും വീണ്ടും ഒന്നിക്കുന്നു. ബോബി- സഞ്ജയുടെ തിരക്കഥയില്‍ മനു സംവിധാനം ചെയ്യുന്ന പ്രൊജക്റ്റിന് ‘ഹാ യൗവനമേ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതുമുഖങ്ങളായിരിക്കും മനു അശോകന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുക. രാജേഷ് പിള്ളയുടെ സംവിധാന സഹായിയായി സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച മനു അശോകന്‍ ആദ്യം ഒരുക്കിയത് ‘ഉയരെ’യായിരുന്നു. ബോബി- സഞ്ജയ് തന്നെയായിരുന്നു തിരക്കഥ. പാര്‍വതി നായികയായ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. […]

Posted inഓട്ടോമോട്ടീവ്

പുതിയ വെസ്പ സ്‌കൂട്ടറുകള്‍ പുറത്തിറക്കി പിയാജിയോ

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ പുതിയ വെസ്പ ഡ്യുവല്‍ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍ സീരീസ് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 125 സിസി, 150 സിസി വേരിയന്റുകളില്‍ ലഭ്യമാകുന്ന ഇവയുടെ എക്സ് ഷോറൂം വില 1.32 ലക്ഷം രൂപ മുതലാണ്. ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പിയാജിയോ വെഹിക്കിള്‍സ് വെസ്പ പ്രീമിയം ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 125, 150 സിസി വേരിയന്റുകളില്‍ വില്‍ക്കുന്ന വെസ്പ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍ സീരീസുകള്‍ക്കായി പുതിയ […]

Posted inപുസ്തകങ്ങൾ

നാലുകെട്ടുകള്‍ – വിശിഷ്ടമായ 25 പ്ലാനുകള്‍

നാലുകെട്ടുകള്‍ക്ക് സുഖവാസയിടങ്ങളില്‍ അഗ്രിമസ്ഥാനമാണ്. നിര്‍ജീവങ്ങളായ കല്ലും മണ്ണും മരവും ചേര്‍ന്ന സജീവങ്ങളായ ഈ മനുഷ്യാലയങ്ങള്‍ അവയുടെ നിര്‍മാണപ്രത്യേകതകളാല്‍ ആരേയും അതിശയിപ്പിക്കും. നടുമുറ്റത്തിനുചുറ്റും വിന്യസിക്കപ്പെട്ട കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുര്‍ശാലകളാണ് നാലുകെട്ടിന്റെ രൂപപരമായ സവിശേഷത. കാറ്റിനും വെളിച്ചത്തിനും സ്വതന്ത്രപ്രവേശനമുള്ള ഈ വാസഗൃഹവ്യവസ്ഥയുടെ അടിസ്ഥാനം പാരമ്പര്യവാസ്തുശാസ്ത്രാനുശാസനകളാണ്. എന്നാല്‍ നിര്‍മിതിപ്പിഴവുകള്‍ ഇതേ പാര്‍പ്പിടങ്ങളെ ദുര്‍ഭവനങ്ങളാക്കിമാറ്റും. ഈ കൈപ്പുസ്തകം, കൃത്യമായ രൂപകല്പനയോടെ, വാസ്തുപുരുഷമണ്ഡലം ആധാരമാക്കി, വേധങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ ഭവനത്തെ ഐശ്വര്യത്തിന്റെ ഇടമായ ഒരു പൂര്‍ണനിര്‍മിതിയാക്കുവാന്‍ സഹായിക്കും. ‘നാലുകെട്ടുകള്‍ – […]

Posted inആരോഗ്യം

അമിതമായാല്‍ വെള്ളവും ശരീരത്തിന് അപകടം!

അമിതമായാല്‍ വെള്ളവും ശരീരത്തിന് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍. അമിതമായ ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകുന്നു. ഇത് തലവേദന, ഛര്‍ദ്ദി, ഓക്കാനം, ചുഴലി രോഗം എന്നു വേണ്ട ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ എത്തിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പുറന്തള്ളുന്നതിലും വിവിധ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിലും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ വൃക്കകള്‍ക്ക് മൂത്രത്തിലൂടെ പുറന്തള്ളാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. […]